India

കര്‍ണാടക ഉപതെരഞ്ഞെടുപ്പ്; ഫലപ്രഖ്യാപനം നാളെ

ബംഗളുരു: കര്‍ണാടക ഉപതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നാളെ. കര്‍ണാടകയില്‍ സ്പീക്കര്‍ അയോഗ്യരാക്കിയ എം എല്‍ എമാര്‍ പ്രതിനിധീകരിച്ചിരുന്ന 15 മണ്ഡലങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പിന്റെ ഫലമാണ് നാളെ പ്രഖ്യാപിക്കുന്നത്. ഡിസംബര്‍ 5 നാണ് കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടന്നത്. 37. 79 ലക്ഷം വോട്ടര്‍മാര്‍ തെരഞ്ഞെടുപ്പില്‍ സമ്മതിദായകാവകാശം വിനിയോഗിച്ചു.

ഉപതെരഞ്ഞെടുപ്പില്‍ ബി ജെ പിയ്ക്ക് വന്‍ നേട്ടമാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചിരിക്കുന്നത്. ഒന്‍പതു മുതല്‍ 12 വരെ സീറ്റുകള്‍ ബി ജെ പിയ്ക്ക് ലഭിക്കുമെന്നാണ് എക്‌സിറ്റ്‌പോള്‍ പ്രവചനം. കോണ്‍ഗ്രസ് മൂന്ന് മുതല്‍ ആറ് വരെ സീറ്റുകളില്‍ ഒതുങ്ങുമെന്നും ജെ ഡി എസിന് ഒരു സീറ്റ് ലഭിക്കുമെന്നും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നു.

175 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close