മുംബൈ: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ അരുണ്‍ ഷൂരിയെ ആശുപത്രിയിലെത്തി പ്രധാനമന്ത്രി സന്ദര്‍ശിച്ചു. നടക്കുന്നതിനിടെ വീണ് പരിക്കേറ്റതിനെ തുടര്‍ന്നാണ് 78 കാരനായ ഷൂരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അരുണ്‍ ഷൂരിയെ ചികിത്സിക്കുന്ന പൂനെയിലെ ആശുപത്രിയില്‍ ഞായറാഴ്ച വൈകീട്ടാണ് പ്രധാനമന്ത്രി എത്തിയത്. ഷൂരിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചുവെന്നും ആദ്ദേഹത്തിന്റെ ആരോഗ്യകാര്യങ്ങളെ കുറിച്ച് അന്വേഷിച്ചുവെന്നും പ്രധാന മന്ത്രി ട്വിറ്ററില്‍ കുറിച്ചു.
കൂടാതെ അദ്ദേഹത്തിന് എത്രയും വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.