India

നീതി നടപ്പാക്കുന്നതില്‍ കാലതാമസം പാടില്ലെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

ന്യൂഡല്‍ഹി: നീതി നിര്‍വ്വഹണത്തിന് കാലതാമസമുണ്ടാവരുതെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. നീതി പ്രതികാരമായാല്‍ നീതിയുടെ സ്വഭാവം നഷ്ടപ്പെടുമെന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ വാക്കുകള്‍ താന്‍ ശ്രദ്ധിച്ചിരുന്നെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. എന്നാല്‍ നീതി നിര്‍വ്വഹണത്തില്‍ സ്ഥിരമായി കാലതാമസം ഉണ്ടാകാന്‍ പാടില്ല. എല്ലാവരും അവരവരുടെ കര്‍ത്തവ്യങ്ങള്‍ കൃത്യമായി നിര്‍വഹിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

നീതി എന്നത് പ്രതികാരമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് പറഞ്ഞിരുന്നു. നീതി എന്നത് തത്ക്ഷണം ലഭിക്കുന്ന കാര്യമല്ല. നീതി പ്രതികാരമായാല്‍ അതിന്റെ ഗുണം നഷ്ടപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഹൈദരാബാദില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലീസ് കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശമെന്നാണ് വിലയിരുത്തല്‍.

292 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close