അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററും കെ.എം.സിസിയും യു.എ.ഇ ദേശീയദിനാഘോഷം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം യു.എ.ഇ ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ നിർവഹിച്ചു. ദേശീയദിനാഘോഷങ്ങളിൽ ഉൾപ്പെടെ ആഹ്ലാദപൂർവം ഇന്ത്യൻ ജനതയുടെ വർദ്ധിച്ച് വരുന്ന ജനപങ്കാളിത്തം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് കൂടുതൽ കരുത്ത് പകരുമെന്ന് സ്ഥാനപതി പറഞ്ഞു. സെന്റർ പ്രസിഡണ്ട് പി.ബാവഹാജി അധ്യക്ഷത വഹിച്ചു. ഇന്ത്യാ യു.എ.ഇ സാംസ്കാരിക സ്നേഹ ബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നും കേരളത്തിലെ ജനങ്ങൾ സ്നേഹനിധികളാണെന്നും ചടങ്ങിലെ മുഖ്യാതിഥിയായ യു.എ.ഇ പ്രസിഡണ്ടിന്റെ മതകാര്യ ഉപദേഷ്ടാവ് ശൈഖ് അലി അൽ ഹാഷിമി അഭിപ്രായപ്പെട്ടു. അബുദാബി കെ.എം.സി.സി പ്രസിഡണ്ട് ഷുക്കൂറലി കല്ലുങ്ങൽ യു.എ.ഇ ദേശീയദിന സന്ദേശം നൽകി. സെന്റർ ജനറൽ സെക്രട്ടറി എം.പി.എം.റഷീദ് സ്വാഗതം പറഞ്ഞു.
—