പൂനെ: സ്ത്രീകളുടെ വിശ്വാസം ആര്‍ജിക്കാന്‍ പൊലീസിന് കഴിയണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൂനെയില്‍ നടക്കുന്ന ഡിജിപിമാരുടെയും ഐജിമാരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ എല്ലാ വിഭാഗത്തിന്റേയും വിശ്വാസം ആര്‍ജിക്കാന്‍ പൊലീസ് കഴിയണം. സുരക്ഷിതയെന്ന ബോധം ഓരോ സ്ത്രീകളിലും ഉണ്ടാകാന്‍ ഫലപ്രദമായ പൊലീസ് സംവിധാനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ക്രമസമാധാന നില ഉറപ്പു വരുത്താനും സമാധാനം കാത്തുസൂക്ഷിക്കുന്നതിനും പൊലീസ് നടത്തിയ സേവനങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. കര്‍ത്തവ്യവും കടമയും നിറവേറ്റുന്നതില്‍ പൊലീസുകാര്‍ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് മനസിലാക്കിയ അദ്ദേഹം രാജ്യത്തെ പാവപ്പെട്ടവരുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കണമെന്ന് പൊലീസുകാരോട് ആഹ്വാനം ചെയ്തു. ഈ സമ്മേളനത്തിലുള്ള ഊര്‍ജം സംസ്ഥാന തലം മുതല്‍ ജില്ലാ തലം വരെയുള്ള എല്ലാ പൊലീസ് സ്റ്റേഷനുകളിലും പ്രതിഫലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ആഭ്യന്തര സെക്രട്ടറി അജയ്കുമാര്‍ ഭല്ല തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.