ബംഗളൂരു: മൂന്നാം ചന്ദ്രയാന്‍ വിക്ഷേപണത്തിനൊരുങ്ങി ഐഎസ്ആര്‍ഒ. ചന്ദ്രയാന്‍ 3 വിക്ഷേപണം 2020 നവംബറില്‍ നടത്തുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. വിക്ഷേപണദൗത്യത്തിനായി കൂടുതല്‍ പണം കേന്ദ്രസര്‍ക്കാരിനോടോ ഐഎസ്ആര്‍ഒ ആവശ്യപ്പെട്ടിട്ടുണ്ട്. 75 കോടി രൂപയാണ് ചന്ദ്രദൗത്യത്തിനായി ഐഎസ്ആര്‍ഒ അധികമായി ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ 666 കോടിയുടെ വികസന സഹായമാണ് ഐഎസ്ആര്‍ഒ തേടിയിരിക്കുന്നത്.
ചന്ദ്രയാന്‍ 2ലൂടെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങാനും പരീക്ഷണങ്ങള്‍ നടത്താനുമായിരുന്നു ഐഎസ്ആര്‍ഒ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ സോഫ്റ്റ് ലാന്‍ഡിങിനിടെ വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയബന്ധം അവസാന നിമിഷം നഷ്ടപ്പെടുകയായിരുന്നു.
ഗഗന്‍യാനിന്റെ ഒരുക്കങ്ങള്‍ നടക്കുന്നതിനാലാണ് മൂന്നാം ചന്ദ്രയാന്‍ വിക്ഷേപണം അടുത്ത നവംബര്‍ വരെ നീളാന്‍ കാരണം.