കുവൈറ്റ് സിറ്റി – യൂണിമോണി എക്സ്ചേഞ്ച് കുവൈറ്റിലെ ഉപഭോക്താക്കള്‍ക്കായി ഓൺലൈൻ മണി ട്രാൻസ്ഫർ സേവനം ആരംഭിച്ചു. ഏത് സമയത്തും ചുരുങ്ങിയ നിരക്കിൽ യൂണിമോണി മൊബൈൽ ആപ്ലിക്കേഷൻ വഴിയോ, വെബ്സൈറ്റ് വഴിയോ പണം അയയ്ക്കാൻ കഴിയുന്നതാണെന്ന് യൂണിമണി പ്രതിനിധികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മൊബൈൽ ആപ്ലിക്കേഷൻ ഐഒഎസിലും ആൻഡ്രോയിഡിലും ലഭ്യമാണ്. തത്സമയ ഇടപാട് ട്രാക്കിംഗ്, ഇമെയിൽ, എസ്എംഎസ് എന്നിവയിലൂടെ നിരക്ക് അലേർട്ട്, വോയിസ് കമാൻഡ്, ഒടിപി ഉപയോഗിക്കുന്ന സുരക്ഷിത ലോഗിൻ, വിരലടയാളം, മുഖം തിരിച്ചറിയൽ തുടങ്ങിയ സവിശേഷതകളാണു ഈ സേവനത്തിൽ ഉൾകൊള്ളിച്ചിരിക്കുന്നത്. സംവിധാനം പ്രയോജനപ്പെടുത്തുവാന്‍ യൂണിമണി ശാഖയില്‍ ഒറ്റത്തവണ രജിസ്ടേഷന് ചെയ്യേണ്ടതുണ്ട്. രജിസ്റ്റർ ചെയ്ത ഉപഭോക്താവിന് മൊബൈൽ ആപ്ലിക്കേഷനിലേക്കോ kw.unimoni.com എന്ന വെബ്സൈറ്റിലേക്കോ നേരിട്ട് ലോഗിൻ ചെയ്യാനും പണം നേരിട്ട് അയയ്ക്കാനും കഴിയും. യൂണിമോണി ഗ്രൂപ്പ് സി.ഈ.ഓ.പ്രദീപ് കുമാർ, ജനറല്‍ മാനേജര്‍ വിവേക് നായർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.