UAE

സ്വപ്നം കാണാനുള്ള കഴിവും അത്യുത്സാഹവുമാണ് പുതു തലമുറയുടെ വിജയത്തിനാവശ്യം: റാഷിദ് അല്ലീം

സ്വപ്നം കാണാനുള്ള കഴിവും അത്യുത്സാഹവുമാണ് പുതു തലമുറയുടെ വിജയത്തിനാവശ്യമെന്ന് ഷാർജ ഇലക്ടിസിറ്റി & വാട്ടർ അതോറിറ്റി ചെയർമാൻ ഹിസ്സ് ഹൈനസ്സ് ഡോക്ടർ റാഷിദ് അൽല്ലീം പറഞ്ഞു. മോഡൽ സർവ്വീസ് സൊസൈറ്റി (എം എസ് എസ് ) 48 ആമത് യു. എ. ഇ. ദേശിയ ദിനാഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹിരാകാശ ദൗത്യത്തിൽ പങ്കാളികളാവാൻ രാജ്യത്തെ യുവ തലമുറയെ ക്ഷണിച്ച്കൊണ്ടുള്ള യു. എ. ഇ. വൈസ് പ്രസിഡണ്ടും ദുബൈ ഭരണാധികാരിയുമായ ഹിസ് ഹൈനസ്സ് ഷെയ്ക്ക് മുഹമ്മ്ദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സന്ദേശവുമായാണ് ഡോ: അല്ലീം തന്റെ പ്രഭാഷണം ആരംഭിച്ചത്. ഭരണാധികാരികൾരാജ്യ പുരോഗതിക്കായി പുതു തലമുറയെ എത്രത്തോളം ഉപയോഗപ്പെടുത്തണമെന്നതിന് എറ്റവും വലിയ ഉദാഹരണമാണ് ഷൈക്ക് മുഹമ്മദിന്റെ വാക്കുകളെന്ന് ഡോ: അല്ലീം പറഞ്ഞു. ഒരോ വിജയത്തിന് പിന്നിലും കഠിനാധ്വാനവും സുനിശ്ചിതമായ മനോഭാവവും ഉണ്ടാവണമെന്നും അദ്ദേഹം പുതു തലമുറയെ ഓർമിപ്പിച്ചു. എം. എസ്. എസ്. പ്രസിഡണ്ട് യാക്കൂബ് ഹസ്സൻ അദ്ധ്യക്ഷത വഹിച്ചു.

സഹിഷ്ണുതാവർഷാചരണവും, ബഹിരകാശ ദൗത്യ വിജയവും ആഘോഷിക്കുന്ന യു. എ. ഇ. സർക്കാറിനോടുള്ള ബഹുമാന സൂചകമായി എം. എസ്. എസ്. സൂപ്പർ ക്വിസ് സൂപ്പർ ചാമ്പ്യൻ സീസൺ 2 ട്രോഫിക്ക് വേണ്ടി നടത്തിയ ഇന്റർ സ്കൂൾ ക്വിസ് മൽസരത്തിൽ ഷാർജ ഇന്ത്യൻ സ്കൂൾ ജുവൈസ ബ്രാഞ്ച് ജേതാക്കളായി. പ്രമുഖ വിദ്യഭ്യാസ പരിശീലകനും പ്രചോദന പ്രഭാഷകനുമായ ഡോ: സംഗീത് ഇബ്രാഹിം ക്വിസ് മത്സരത്തിന് നേതൃത്ത്വം നൽകി. മുഖ്യ പ്രയോജകരായ പ്രൈം സീൽ, ലൈഫ് ഹെൽത്ത് ഗ്രൂപ്പും ജലീൽ ഹോൽസിംഗ്സും ചാമ്പ്യൻസ് ട്രോഫിയും ഗോൾഡ് കോയിൻസും ദുബൈ പോലീസ് ഡിപ്പാർട്ട്മെന്റിലെ ക്യാപ്റ്റൻ മുഹമ്മദ് സബീൽ മുഹമ്മദ് വിജയികൾക്ക് സമ്മാനിച്ചു. ഡോക്ടർ സാക്കിർ കെ മുഹമ്മദ് (യു കെ), എം. എസ്. എസ്. പ്രസിഡണ്ട് യാക്കൂബ് ഹസ്സൻ, സെക്രട്ടറി ഷജിൽ ഷൗക്കത്ത് എന്നിവർ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നൽകി.

പ്രോഗ്രാം ഓർഗനൈസർ നസീർ അബൂബക്കർ , കാസിം പുത്തൻപുരയക്കൽ, ഫയാസ് അഹമ്മദ്, നിസ്താർ, എം സി. ജലീൽ, മുഹമ്മദ് അകബർ, അമീർ മുഹമ്മദ്, അസീം മൊയ്തീൻകുട്ടി, ടി സി കെ നാസർ, സിറാജ് ഹംസ, മുനീർ, അഷ്‌റഫ് മാളിയേക്കൽ, അബ്ദുൽ ജബ്ബാർ, ഫിറോസ് കുനിയിൽ, നിഷാബ്, ആഷിഫ്, സുനീർ ഹക്കീം, ഫൈസൽ കളിയത്ത്, ഷാഫി, ബക്കർ, ഷാജി, സുഹൈർ അബൂബക്കർ, ഉമ്മർ ടി വി, അസ്‌ലം, അമീറാ ഹസ്സൻ, ഷബ്‌ന, ഷഹന നസീർ, ഗസാല എന്നിവർ  ആഘോഷ പരിപാടികൾക്ക്  നേതൃത്ത്വം നൽകി.

3 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close