കുവൈറ്റ് സിറ്റി – സായി ഗ്രാമം കുവൈറ്റ് ചാപ്റ്ററിന്റെ മൂന്നാമത് വാർഷികം നജാത്ത് സ്കൂളിൾ ആഘോഷിച്ചു. സായിഗ്രാമം സ്ഥാപകന്‍ അനന്ത കുമാർ ഭദ്ര ദീപം തെളിയിച്ച പരിപാടിയില്‍ ജയരാജ് വാര്യർ മുഖ്യഅതിഥിയായെത്തി. ലോയക്ക് വൈസ് ചെയർമാൻ ഫാദിയ അൽ മർസൂഖ്, ലോയക്ക് സ്റ്റേറ്റർജിക് ഡെവലപ്മെന്റ് മാനേജർ നിന്നാർ അൽ ഖ്മസ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
പ്രസിഡന്റ് ബാലമുരളി അധ്യക്ഷത വഹിച്ച യോഗത്തിൽ അനന്ത കുമാർ മുഖ്യപ്രഭാഷണം നടത്തി. സജികുമാർ, സുരേഷ് ബാബു, സുഗന്ധി എന്നിവർ ചടങ്ങില്‍ സംസാരിച്ചു. ജനറൽ സെക്രട്ടറി മനോജ് കുമാർ സ്വാഗവും രൂപാ ഹരിദാസ് കൃതജ്ഞതയും അറിയിച്ചു. തുടർന്ന് കുട്ടികളും അംഗങ്ങളും അണിയിച്ചൊരുക്കിയ വര്‍ണ്ണാഭമായ കലാപരിപാടികളും അരങ്ങേറി.