അഹമ്മദാബാദ് : മത്സ്യത്തൊഴിലാളികളുമായി കാണാതായ ബോട്ട് ഗുജറാത്ത് തീരത്ത് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കണ്ടെത്തി. ഇന്നലെയാണ് ആഴക്കടലില്‍ മുങ്ങിക്കമഴ്ന്ന നിലയില്‍ ബോട്ട് കണ്ടെത്തിയത്. മോയിന്‍ എന്ന ബോട്ട് ഗുജറാത്തിലെ സോമനാഥ തീരത്തിനടുത്താണ് ഇന്ത്യന്‍ കോസ്ററ് ഗാര്‍ഡ് കണ്ടെത്തിയത്.
കഴിഞ്ഞയാഴ്ചയാണ് മത്സ്യബന്ധനത്തിനായിപ്പോയ ബോട്ട് കാണാതായതെന്ന് കോസ്റ്റ്ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബോട്ടില്‍ എത്രതൊഴിലാളികളാണുണ്ടായിരുന്നതെന്ന് അറിവായിട്ടില്ല. ആരെയും കടലില്‍ നിന്ന് കണ്ടെത്തിയിട്ടില്ല. തെരച്ചില്‍ നടക്കുന്നതായി കോസ്ററ് ഗാര്‍ഡ് അറിയിച്ചു.