റിയാദ് : ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന എട്ടാമത് ഫിലിം ഫെസ്റ്റിവല്‍ “അംബാസഡേർസ് ചോയ്സ് 2019″ ഡിസംബർ 5 ന് റിയാദിലെ എംബസി ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. വിവിധരാജ്യങ്ങളുടെ അംബാസഡർമാർ ചേര്‍ന്ന് ‘ഫിലിം പോസ്റ്റർ’ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. മുന്‍ മന്ത്രിയും പാർലമെന്റ് അംഗവുമായ സുരേഷ്പ്രഭു മുഖ്യാതിഥിയായിരുന്നു. വിവിധ രാജ്യങ്ങളിലെ പ്രീതിനിധികൾ, നയതന്ത്ര ഉദ്യോഗസ്ഥർ, ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങൾ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ഇന്ത്യൻ അംബാസിഡര്‍ ഡോ: ഔസാഫ് സയീദ് സ്വാഗതം ആശംസിച്ചു.
ഡിസംബർ 5 മുതൽ 18 വരെ പന്ത്രണ്ട് ദിവസമാണ് ഫിലിം ഫെസ്റ്റിവലില്‍ സംഘടിപ്പിച്ചിരിക്കുന്നത്. ആദ്യദിനം മൂന്ന് അറബി ഹ്രസ്വചിത്രങ്ങളുടെ പ്രദർശനവും ‘സ്വാൻ സോംഗ്’, ‘എ കളർഫുൾ ലൈഫ്’, ‘ജലീദ്’ എന്നീ ചിത്രത്ങ്ങളുടെ സംവിധായകരുമായി ചർച്ചയും നടന്നു.സൗദി, ഇന്ത്യൻ സിനിമകൾക്ക് പുറമെ ബ്രസീൽ, ഉക്രെയ്ൻ, ബംഗ്ലാദേശ്, സ്പെയിൻ, കസാക്കി സ്ഥാൻ, മ്യാൻമർ, ശ്രീലങ്ക, വിയറ്റ്നാം, മെക്സി ക്കോ.എന്നീ രാജ്യങ്ങളിലെ സിനിമകളും ഫിലിം ഫെസ്റ്റിവലിൽ പ്രദര്‍ശിപ്പിക്കും