കാസര്‍കോട് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് പത്ത് വര്‍ഷം കഠിന തടവ്. കാഞ്ഞങ്ങാട് സ്വദേശി എച്ച് വി രവീന്ദ്രയെയാണ് കോടതി തടവിന് ശിക്ഷിച്ചത്. കഠിന തടവ് കൂടാതെ പതിനായിരം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്. ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. പിഴ അടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടി തടവ് അനുഭവിക്കണം.
2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടിയുടെ അയല്‍വാസിയായിരുന്നു പ്രതി. മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ രവീന്ദ്ര സ്വന്തം വീട്ടിലേക്ക് കൂട്ടികൊണ്ടു പോയി ക്രൂരമായി പീഡനത്തിനരയാക്കുകയായിരുന്നു. കുട്ടി ഇക്കാര്യം വീട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് കുട്ടിയെ വൈദ്യപരിശോധനയ്്ക്ക് വിധേയയാക്കിയപ്പോഴാണ് പീഡനത്തിന് ഇരയായതായി വ്യക്തമായത്. തുടര്‍ന്ന് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്കി.
പരാതിയുടെ അടിസ്ഥാനത്തില്‍ അന്ന് തന്നെ പ്രതിയെ അറസ്റ്റ് ചെയ്തു. ഹോസ്ദുര്‍ഗ് പോലീസാണ് കേസ് അന്വേഷിച്ചത്.