മല്ലപ്പള്ളി: മല്ലപ്പള്ളിയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം. വിദ്യര്‍ത്ഥിനിയെ കടന്നുപിടിച്ചു പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിൽ സിപിഎം പ്രാദേശിക നേതാവും കായിക അധ്യാപകനുമായ ആളെ പോലീസ് പിടികൂടി.
തെള്ളിയൂര്‍ കാവ് സ്വദേശി ജെയിംസിനെയാണ് കീഴ്വായ്പൂര് പോലീസ് അറസ്സ്റ് ചെയ്തത്. ഇയാൾ കെ.എസ്.ടി.എ ജില്ലാ കമ്മിറ്റി അംഗവും സിപിഎം തെള്ളിയൂർ ലോക്കൽ കമ്മിറ്റി അംഗവുമാണ്. ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
കുട്ടിയുടെ പരാതിയെ തുടര്‍ന്നു സ്കൂള്‍ അധികൃതരാണ് പോലീസില്‍ വിവരം അറിയിച്ചത്. സ്കൂള്‍ അധികൃതര്‍ പരാതി വൈകിപ്പിച്ചതായും ആക്ഷേപമുണ്ട്.