‘നിർധനരായ രോഗികൾക്ക് പ്രവാസലോകത്തിന്റെ കൈത്താങ്ങ് ’ എന്നപേരിൽ അബുദാബി കെഎംസിസി സൗത്ത് സോൺ കമ്മിറ്റി സംഘടിപ്പിക്കുന്നഅഹ്ലൻ’20 മ്യൂസിക്കൽ നൈറ്റ് ന്റെ ബ്രോഷർ പ്രകാശനം ചെയ്തു. ജനുവരി 10 നു
വൈകിട്ട് 7 മണിമുതൽ ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ സംഘടിപ്പിക്കുന്നപരിപാടിയുടെ ബ്രോഷർ സംസ്ഥാന കെഎംസിസി ജനറൽ സെക്രട്ടറി അഡ്വ കെ വിമുഹമ്മദ് കുഞ്ഞി സെക്രട്ടറി എ സഫീഷ് നു നൽകിക്കൊണ്ടാണ് പ്രകാശനം ചെയ്തത്.
തെക്കൻ കേരളത്തിലെ നിർധനരായ കിഡ്നി, ക്യാൻസർ രോഗികൾക്ക് സഹായംഎത്തിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പരിപാടിയിൽ പ്രശസ്ത ഗായകൻനവാസ് കാസർകോടിനോപ്പം ഇശൽ കോറസ് അബുദാബി ടീമിന്റെ മ്യൂസിക്കൽനൈറ്റ്, പ്രശസ്ത മജിഷ്യൻ യദുനാഥ് പള്ളിയതിന്റെ മാജിക് & മെന്റലിസം ഷോകൂടാതെ കോൽക്കളി, ഒപ്പന എന്നിവയും ഉണ്ടാകും. പ്രവേശനം സൗജന്യമാണ്.അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടന്ന പരിപാടിയിൽ അബുദാബികെഎംസിസി സൗത്ത് സോൺ പ്രസിഡണ്ട് ഷാനവാസ് പുളിക്കൽ, ഭാരവാഹികളായഅഹമ്മദ് കബീർ രിഫായി, നിസാമുദ്ധീൻ പനവൂർ, ഷെഹിൻ ഷാജഹാൻ, മുഹമ്മദ്അഫ്സൽ എന്നിവർ പങ്കെടുത്തു.