ഒസ്ട്രാവ: ചെക്കില്‍ ആശുപത്രിയിലുണ്ടായ വെടിവെപ്പില്‍ ആറ് പേര് കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഒസ്ട്രാവയിലാണ് സംഭവം. ആശുപത്രിയിലെ കാത്തിരിപ്പ് മുറിയിലേക്ക് കയറിയ അക്രമി വെടിവെപ്പ് നടത്തുകയായിരുന്നു.
വെടിവെപ്പ് നടത്തിയശേഷം ആശുപത്രിയില്‍ നിന്നും രക്ഷപ്പെട്ട അക്രമിയെ വെടിയേറ്റു മരിച്ച നിലയില്‍ പിന്നീട് കണ്ടെത്തി. ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല. സംഭവത്തിന് ഭീകര ബന്ധമുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്