കൊച്ചി: തീര ദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്ളാറ്റുകള്‍ നിലം പതിക്കാന്‍ ഇനി കൃത്യം ഒരുമാസം കൂടി. ജനുവരി 11 ന് ഹോളി ഫെയ്ത്ത് എച്ച്ടുഒയും ആല്ഫസെറീനും നിലം പതിക്കും.
12 ന് ഗോള്‍ഡന്‍ കായലോരവും ജെയിന് കോറല്‍കോവും നിലം പൊത്തും. നിയന്ത്രിത സ്ഫോടനത്തിനുള്ള ഒരുക്കങ്ങള്‍ വേഗത്തിലായി.സ്ഫോടക വസ്തുക്കള്‍ നിറയ്ക്കുന്നതിനുള്ള സുഷിരങ്ങള്‍ ഉണ്ടാക്കി പൊതിഞ്ഞു വെച്ചിരിക്കുകയാണ്. സ്ഫോടനത്തിന് തൊട്ടു മുന്‍പുള്ള ദിവസങ്ങളിലെ സ്ഫോടക വസ്തുക്കള്‍ നിറയ്ക്കുകയുള്ളൂ.
ഫ്ളാറ്റുകള്‍ പൊളിയ്ക്കാന്‍ കൂടുതലും വൈദ്യുതേതര സ്ഫോടക വസ്തുക്കളാവും ഉപയോഗിക്കുക. ഇടിമിന്നല്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് എന്നിവ ഇതിനെ ബാധിക്കില്ല. ശബ്ദം കുറവാണ്.
കരിങ്കല്‍ ക്വാറികളിലും മറ്റും കൂടുതലും ഇലട്രിക്ക് സ്ഫോടക വസ്തുക്കളാണ് ഉപയോഗിക്കുന്നത്. എല്ലാ സ്ഫോടക വസ്തുക്കളും എത്തിക്കുന്നത് നാഗ്പൂരില്‍ നിന്നാണ്.