സ്റ്റോക്ഹോം: യുദ്ധമെന്നത് നരകത്തിലേക്കുള്ള വാതില്‍ മാത്രമാണെന്ന് എത്യോപ്യന്‍ പ്രധാനമന്ത്രിയും സമാധാനത്തിനുള്ള നൊബേല്‍ സമ്മാനജേതാവുമായ എബീ അഹമ്മദ് അഭിപ്രായപ്പെട്ടു. അയല്‍രാജ്യങ്ങളുമായുള്ള കനത്ത ശത്രുത അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കാണ് നൊബേല്‍ സമ്മാനം നല്കി എബീ അഹമ്മദ് ആദരിക്കപ്പെട്ടത്.
‘യുദ്ധമെന്നത് നരകത്തിലേക്കുള്ള വാതിലാണ്. ഞാനതിന്റെ പടിവാതിക്കലില്‍ നിന്ന് തിരിച്ചു വന്ന പട്ടാളക്കാരനാണ്.’ ഓസ്ലോയില്‍ നടന്ന അവാര്‍ഡ് ദാനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു എബി.
എത്യോപ്യന്‍ സേനയില്‍ റേഡിയോ ഓപ്പറേറ്ററായി സേവനമനുഷ്ഠിക്കവേയാണ് ഏറ്റവും വലിയ ദുരന്തത്തിന് സാക്ഷിയായതെന്ന് എബി പറഞ്ഞു. ‘യുദ്ധമേഖലയില്‍ തങ്ങളുടെ സേനക്കൊപ്പം നില്‍ക്കേ റേഡിയോ സിഗ്നല്‍ കിട്ടാനായി കുറച്ചു ദൂരേക്ക് മാറി നിക്കേണ്ടി വന്നു. എന്നാല്‍ തിരികെ എത്തിയപ്പോഴേക്കും തന്റെ കൂടെയുണ്ടായിരുന്ന ഒരാളെപ്പോലും ബാക്കിവക്കാതെ ശത്രുസൈന്യം കൊന്നുതള്ളിയിരുന്നു.’ എബി ഓര്‍ത്തെടുത്തു.