വാഷിംഗ്ടണ്‍: ജനന നിരക്കില്‍ ഇന്ത്യയുടെ സ്ഥാനം 22 രാജ്യങ്ങളുടെ കൂട്ടത്തിലെന്ന് യൂണിസെഫ് പഠനം. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇന്ത്യയിലെ നവജാതശിശുക്കളുടെ രേഖപ്പെടുത്താത്ത എണ്ണം ഇരട്ടിയാണെന്നാണ് കണ്ടെത്തല്‍. ഏഷ്യയില്‍ ഇന്ത്യക്കൊപ്പം നേപ്പാളും പാകിസ്ഥാനും ബംഗ്ലാദേശും ജനസംഖ്യാ വര്‍ധനയില്‍ മുമ്പിലാണ്.
22 രാജ്യങ്ങളാണ് ലോക ജനസംഖ്യയുടെ 166ദശലക്ഷം പുതുജനനങ്ങള് പേറുന്നത്. ഇതില്‍ 2005-2006ല്‍ 41 ശതമാനമായിരുന്നത് 80ശതമാനത്തിലേക്ക് 2015-16ലെ കണക്കനുസരിച്ച് എത്തിയെന്നാണ് യൂണിസെഫ് വിലയിരുത്തുന്നത്. ലോക ജനസംഖ്യയില്‍ 2005-06ല്‍ 8 രാജ്യങ്ങളാണ് ജനസംഖ്യ വര്‍ധന പങ്കുവെച്ചതെങ്കില്‍ 2015-16ല്‍ അത് 22 രാജ്യങ്ങളാണെന്നാണ് കണക്ക്.
ആഗോളതലത്തില്‍ 5 വയസ്സിന് താഴെയുള്ള കുട്ടികളുടെ കാര്യത്തില്‍ ഔദ്യോഗികമായി രേഖപ്പെടുത്തപ്പെട്ടതുതന്നെ 63 ശതമാനത്തില്‍ നിന്ന് 75 ശതമാനമായി മാറിയിരുന്നു. എന്നാലിതില്‍ 166 ദശലക്ഷം കുട്ടികളുടെ കണക്കുകള്‍ രേഖപ്പെടുത്തപ്പെട്ടവയല്ലെന്നാണ് കണ്ടെത്തല്‍. 2030 ഓടെ ലോകത്തിലുണ്ടാകുന്ന ഒരോ കുട്ടിയേയും രേഖപ്പെടുത്തുന്നതില്‍ 174 രാജ്യങ്ങളുടെ സംവിധാനം കൃത്യമാക്കാനാണ് യൂണിസെഫിന്റെ ശ്രമം.