ദിസ്പൂര്‍: പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തി രാജ്യത്ത് കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ബില്ലിനെ കുറിച്ച് തെറ്റിദ്ധാരണകളും വ്യാജവിവരങ്ങളും പരത്താനുള്ള ശ്രമം രാജ്യമെമ്പാടും നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി ത്രിപുരയിലും അസാമിലും സൈന്യത്തെ വിന്യസിച്ചു.
ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരെ നുണപ്രചാരണം നടത്തി രാജ്യത്ത് കലാപം സൃഷ്ടിക്കാനുള്ള ശ്രമം നടക്കുന്ന സാഹചര്യത്തിലാണ് നടപടി. 70 പേര് വീതമുള്ള മൂന്ന് കമ്പനി സൈന്യത്തെയാണ് ഇരു സംസ്ഥാനങ്ങളിലായി വിന്യസിച്ചിരിക്കുന്നത്.
ത്രിപുരയിലെ കന്ചന്പൂര്, മണു പ്രദേശങ്ങളിലും ആസാമിലെ ബൊംഗെയ്ന്ഗോന് പ്രദേശത്തുമാണ് സുരക്ഷാ സേനയെ വിന്യസിച്ചത്. പൗരത്വ ബില്ലിനെ കുറിച്ച് വ്യാജ പ്രചാരണങ്ങളാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്നത്. ഇന്ത്യയിലെ മുസ്ലിം ജനത ബില്ലില്‍ ആശങ്ക പെടേണ്ടതില്ലെന്നും രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്ക് എല്ലാ സുരക്ഷയും ഉറപ്പു വരുത്തുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.