ന്യൂഡല്‍ഹി: അയോദ്ധ്യാ കേസിലെ പുനപരിശോധന ഹര്‍ജികള്‍ നാളെ പരിഗണിക്കും. ചീഫ് ജസ്റ്റിസിന്റെ ചേംബറിലാണ് ഹര്‍ജികള്‍ പരിഗണിക്കുക. ജം ഇയത്തുല്‍ ഉലുമ അല്‍ ഹിന്ദ് ഉള്‍പ്പെടെയുള്ളവര്‍ നല്കിയ ഹര്‍ജിയാണ് നാളെ പരിഗണിക്കുന്നത്. നാളെ ഉച്ചയ്ക്ക് 1.30 മണിക്ക് ചീഫ് ജസ്റ്റിസിന്റെ നേൃതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. അയോദ്ധ്യാ കേസുമായി ബന്ധപ്പെട്ട് എല്ലാ പുനപരിശോധന ഹര്‍ജികളും ഒന്നിച്ച് പരിശോധിക്കാനാണ് സുപ്രീം കോടതിയുടെ തീരുമാനം.
അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ വിധി പുനപരിശോധക്കണം എന്നാവശ്യപ്പെട്ടാണ് ജംഇയത്തുല്‍ ഉലുമ അല്‍ ഹിന്ദ് ഹര്‍ജി സമര്‍പ്പിച്ചത്.
രേഖാമൂലമുള്ള തെളിവുകള്‍ അവഗണിച്ചാണ് സുപ്രീം കോടതി കേസില്‍ വിധി പറഞ്ഞതെന്നും പള്ളി നിര്‍മ്മിക്കാന്‍ അഞ്ചേക്കര്‍ ഭൂമി നല്‍കണമെന്ന് ഒരു മുസ്ലീം സംഘടനയും കോടതിയില്‍ ആവശ്യം ഉന്നയിച്ചിട്ടില്ലെന്നും എന്തടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തത് എന്നുമാണ് ഹര്‍ജിയില്‍ ചോദിക്കുന്നത്.