കൊച്ചി: മാമാങ്കം സിനിമയുടെ തിരക്കഥാകൃത്തിന്റെ സ്ഥാനത്ത് നിന്നും ശങ്കര്‍ രാമകൃഷ്ണന്റെ പേര് ഒഴിവാക്കാന്‍ നിര്‍ദ്ദേശവുമായി ഹൈക്കോടതി. തിരക്കഥയുടെ അവകാശം സജീവ് പിള്ളയ്ക്ക് തന്നെയാണെന്ന് കണ്ടെത്തിയാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ചിത്രം നാളെ റിലീസ് ചെയ്യാനിരിക്കെയാണ് ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടല്‍.
മാമാങ്കത്തിന്റെ തിരക്കഥയില്‍ നിന്നും തന്റെ പേര് ഒഴിവാക്കിയത് നിയമ വിരുദ്ധമാണെന്നും പ്രദര്‍ശനം തടയണമെന്നും ആവശ്യപ്പെട്ട് ചിത്രത്തിന്റെ ആദ്യ സംവിധായകന് സജീവ് പിള്ള സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. സിനിമയുടെ കാതല്‍ കഥാതന്തുവാണെന്ന് കോടതി വിലയിരുത്തി. സംവിധായകനും നിര്‍മ്മാതാവും അണിയറക്കാര്‍ മാത്രമാണെന്നും കോടകി നിരീക്ഷിച്ചു.
കഥയുടെ പകര്‍പ്പവകാശം താന്‍ വാങ്ങിയതാണെന്ന നിര്‍മ്മാതാവിന്റെ അവകാശവാദം തള്ളിയ കോടതി ശങ്കര്‍ രാമകൃഷ്ണന്റെ പേര് സിനിമയില്‍ നിന്നും ഒഴിവാക്കുമെന്ന് സത്യവാങ്മൂലം നല്‍കാനും ആവശ്യപ്പെട്ടു.
സജീവ് പിള്ളയുടെ സംവിധാനത്തിലാണ് മാമാങ്കം സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചതെങ്കിലും ഇടയ്ക്ക് വെച്ച് ചിത്രത്തിന്റെ സംവിധായകനെ നിര്‍മ്മാതാവ് മാറ്റിയിരുന്നു. പിന്നീട് പ്രശസ്ത സംവിധായകന് പത്മകുമാറാണ് ചിത്രം പൂര്‍ത്തിയാക്കിയത്.