മുഹമ്മദ് നജാത്തിയുടെ രണ്ടാം പുസ്തകമായ ‘സൗദി പ്രവാസം ഒരു മുഖവുര യുടെസൗദിയിലെ പ്രകാശനത്തോടനുബന്ധിച്ച് കോബാറിലെ ഹോളി ഡൈ ഇന്നിൽ സംഘടിപ്പിച്ച ചടങ്ങിൽ ഗ്രന്ഥകർത്താവ് നജാത്തിയെ ദമാം ക്രിമിനൽ കോടതി പ്രശസ്തിപത്രവും ഫലകവും നൽകി ആദരിച്ചു. നിയമമേഖലയിൽ ഇന്ത്യൻ സമൂഹത്തിന് രണ്ട് പതിറ്റാണ്ടായി നൽകിപ്പോരുന്ന സേവനങ്ങൾ പരിഗണിച്ചായിരുന്നു ആദരവ് , ചടങ്ങിൽ ദമാം ക്രിമിനൽ കോടതി പബ്ലിക് റിലേഷൻ വിംഗ് തലവൻ അഹമ്മദ് മുഹമ്മദ് ദൂസരി ഫലകവും പ്രശസ്തി പത്രവും സമ്മാനിച്ചു.
കൂടാതെ ക്രിമിനൽ കോടതിയിലെ ഉദ്യോഗസ്ഥരുടെ സ്നേഹോപകാരവും നജാത്തിക്ക് സമർപ്പിച്ചു. ചടങ്ങിൽ സൗദി നീതി കാര്യ മന്ത്രാലയത്തിന്റെ ഉർദു പരിഭാഷകൻ മസ്ഊദ് ഹകീമുള്ള ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ദമാം ക്രിമിനൽ കോടതിയിലെ ഉയർന്ന ഉദ്യോഗസ്ഥരായ യാസിർ സ ഹ റാനി , മുഈദുൽ ഖഹ്താനി , ഹാദി ദൂസരി , ഖാലിദ് ഷമ്മരി , അവ ദ് സാലിം , ഗാസിബുൽ അസീരി , ലുലു റീജിണൽ ഡയരക്ടർ അബ്ദുൾ ബഷീർ തുടങ്ങിയവർ സംബന്ധിച്ചു . ഇന്ത്യൻ സമൂഹത്തിന്റെ മുമ്പിൽ വെച്ച് തന്റെ ഡിപ്പാർട്ട് മെന്റ് തനിക്ക് നൽകിയ ആദരം സാമൂഹ്യ പ്രവർത്തത്തിൽ തിളക്കം കൂടുതൽ വർധിപ്പിക്കുമെന്നും ഇന്ത്യക്കാരായ വിദേശികളോട് സൗദി അറേബ്യകാണിക്കുന്ന സ്നേഹത്തിന് ഇന്ത്യൻ സമൂഹം സ്വദേശികളാട് കൂടുതൽ കടപ്പെട്ടിരിക്കുന്നു എന്നും നജാത്തി തന്റെ നന്ദി പ്രസംഗത്തിൽ ഓർമ്മപ്പെടുത്തി . ഫഹീം അബ്ദുൾ ബഷീർ ഖിറാഅത്തും അശ്റഫ് ആലുവ നന്ദിയും പറഞ്ഞു. ടി.പി.എം ഫസൽ ,പി.ടി അലവി , ഫിറോസ് കോഴിക്കോട് , സി , അബ്ദുറസാഖ് എന്നിവർ പരിപാടി നിയന്ത്രിച്ചു.