UAE

തൊഴിലാളികൾക്കായുള്ള കായികമത്സരങ്ങൾക്ക് ഡിസംബർ 13 ന് തുടക്കമാകും. ഷാർജ ലേബർ സ്റ്റാൻഡേർഡ്സ് ഡവലപ്മെന്റ് അതോറിറ്റിയാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

ലേബർ സ്റ്റാൻഡേർഡ്‌സ് ഡെവലപ്മെന്റ് അതോറിട്ടി സംഘടിപ്പിക്കുന്ന മൂന്നാമത് ലേബർ സ്പോർട്സ് ടൂർണമെന്റ് ഡിസംബർ മാസം 13 ന് ആരംഭിക്കും. 2020 ജനുവരി 27 വരെ എല്ലാ വെള്ളിയാഴ്ചകളിലുമാണ് മത്സരങ്ങൾ നടക്കുക. രാവിലെ 7 മുതൽ വൈകിട്ട് 5.30വരെ ഷാർജ നാഷനൽ പാർക്കിലെ ഷാർജ സ്പോർട്സ് കൗൺസിൽ മൈതാനങ്ങളിലാണ് മത്സരങ്ങൾ. മുൻകൂട്ടി റജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ 100 ലേറെ ടീമുകളാണ് മത്സരങ്ങളിൽ പങ്കെടുക്കുക. എൽഎസ് ഡിഎ ചെയർമാൻ സാലെം യൂസഫ് അൽ ഖസ്സർ ഷാർജയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മത്സരങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ അറിയിച്ചത്.

ഫുട്ബോൾ– 30 ടീമുകൾ, ബാസ്കറ്റ് ബോൾ–21, ക്രിക്കറ്റ്–33, വോളിബോൾ–21, ഹോക്കി–15 ടീമുകൾ ഇതിനകം റജിസ്റ്റർ ചെയ്തിട്ടുണ്ട്. വിജയികൾക്ക് രണ്ടര ലക്ഷം ദിർഹം വിലമതിക്കുന്ന സമ്മാനങ്ങളാണ് ലഭിക്കുക. ഷാർജ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ജനറൽ ഇസ്സാ ഹിലാൽ അൽ ഹാസമി, താരിഖ് സാലെം അൽ ഖൻബാഷി, ഫാത്തി അഫ് ന എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

1 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close