India

രാജ്യത്തിന്റെ ചരിത്രത്തില്‍ നാഴികക്കല്ല്; പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ല് പാസാക്കിയതില്‍ സന്തോഷം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ ചരിത്രത്തില്‍ നാഴികക്കല്ലാകുന്ന ദിനമാണിന്ന്. ബില്ല് രാജ്യസഭയില്‍ പാസാക്കിയതില്‍ സന്തോഷമുണ്ട്. ബില്ലിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയ എല്ലാ എംപിമാര്‍ക്കും നന്ദി അറിയിക്കുന്നു. വര്‍ഷങ്ങളായി ദുരിതമനുഭവിക്കുന്ന നിരവധി പേരുടെ കഷ്ടപ്പാടുകള്‍ ശമിപ്പിക്കുന്നതാണ് പൗരത്വ ഭേദഗതി ബില്ല്. അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

125 പേരുടെ പിന്തുണയോടെയാണ് ബില്ല് രാജ്യസഭയില്‍ പാസാക്കിയത്. ബില്ല് നിയമമാകുന്നതോടെ 2014 ഡിസംബര്‍ 31 നോ അതിനു മുമ്പോ ഇന്ത്യയില്‍ എത്തി പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷ വിഭാഗങ്ങളായ ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, പാഴ്‌സി, ജൈന, ബുദ്ധ മത വിഭാഗങ്ങളില്‍പെട്ട അഭയാര്‍ത്ഥികള്‍ക്ക് മതിയായ രേഖകളില്ലെങ്കിലും ഇന്ത്യന്‍ പൗരത്വം ലഭിക്കും.

5K Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close