ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ല് പാര്‍ലമെന്റില്‍ പാസായതോടെ നിരാലംബരായ കോടിക്കണക്കിന് ആളുകളുടെ സ്വപ്നമാണ് സാക്ഷാത്ക്കരിക്കപ്പെട്ടതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇരയാക്കപ്പെട്ടവരുടെ അന്തസും സുരക്ഷയും ഉറപ്പാക്കാനുള്ള ധൈര്യം കാട്ടിയ പ്രധാനമന്ത്രിയോട് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ബില്ലിനെ പിന്തുണയ്ക്കുന്ന എല്ലാവര്ക്കും നന്ദി അറിയിക്കുന്നുവെന്നും അമിത് ഷാ വ്യക്തമാക്കി.
ബില്ലിനെ പിന്തുണച്ച എല്ലാ എംപിമാര്‍ക്കും നന്ദി അറിയിച്ച് പ്രധാനമന്ത്രിയും രംഗത്തെത്തിയിരുന്നു.
As the Citizenship Amendment Bill 2019 passes in the Parliament, the dreams of crores of deprived & victimised people has come true today.
Grateful to PM @narendramodi ji for his resolve to ensure dignity and safety for these affected people.
I thank everyone for their support.
— Amit Shah (@AmitShah) December 11, 2019