തിരുരങ്ങാടി: മലപ്പുറത്ത് പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസില്‍ മാതാവിനെ അറസ്റ്റ് ചെയ്തു. ചേളാരി സ്വദേശിനിയായ യുവതിയെ തിരൂരങ്ങാടി പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
കേസില്‍ കുട്ടിയുടെ പിതാവ് ഉള്‍പ്പെടെയുള്ളവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ മാതാവ് ഒത്താശ ചെയ്തിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയതോടെയാണ് ഇവരെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത്. പിതാവിന്റെ സഹായത്തോടെ ഇരുപതിലധികം പേര് തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.