ഗ്യാങ്ഷൂ: ലോകചാമ്പ്യന് ഇന്ത്യയുടെ പി.വി.സിന്ധുവിന്. ലോക ബാഡ്മിന്റണ്‍ ടൂര്‍ ഫൈനല്‍സില്‍ ആദ്യ കളിയില്‍ തോല്‍വി. ജപ്പാന്റെ അകാനെ യമാഗൂച്ചിയോടാണ് ഇന്ത്യന്‍ താരം തോറ്റത്. 18-21,21-18,21-8 നാണ് ജപ്പാന് താരം സിന്ധുവിനെ കീഴടക്കിയത്. 24 കാരിയായ ഹൈദരാബാദ് താരം ആദ്യ രണ്ടു ഗെയിമുകളിലും നന്നായി കളിച്ചെങ്കിലും അവിശ്വസനീയമായ തരത്തില്‍ മൂന്നാം ഗെയിമില്‍ അടിപതറി. സിന്ധുവിന്റെ അടുത്ത എതിരാളി ചൈനയുടെ ചെന്‍ യൂ ഫീയാണ്.
ലോക റാംഗിങ്ങിലെ മികച്ച 8 താരങ്ങള്‍ മാത്രം പങ്കെടുക്കുന്ന സൂപ്പര്പോരാട്ടമെന്നാണ് ലോക ബാഡ്മിന്റണ്‍ ടൂര്‍ ഫൈനല്‍സ് അറിയപ്പെടുന്നത്. സിന്ധു 16 തവണ തോല്പ്പിച്ചിട്ടുള്ള താരമാണ് യമാഗൂച്ചി. എന്നാല്‍ മൂന്നാം ഗെയിമില്‍ സിന്ധുവിനെ ശരിക്കും കുഴക്കുന്ന പ്രകടനമാണ് ജപ്പാന് താരം പുറത്തെടുത്തത്. യമാഗൂച്ചിയുടെ അടുത്ത കളി ചൈനയുടെ ഹീ ബിംഗ് ജിയാവോക്കെതിരെയാണ്.
2017ലാണ് ആദ്യമായി ലോക ബാഡ്മിന്റണ്‍ ടൂര്‍ ഫൈനല്‍സ് ആരംഭിച്ചത്. ലോക ബാഡ്മിന്റണ്‍ ഫെഡറേഷന് സൂപ്പര്‍ സീരിസാണ് പുതിയരീതിയില്‍ തുടങ്ങിയത്. സൂപ്പര്‍ സീരിസിനെ വിവിധ ഘട്ടങ്ങളാക്കി പിരിച്ചു. തുടര്‍ന്ന് വേള്‍ഡ് ടൂര്‍ ഫൈനല്‍സ്, സൂപ്പര്‍ 1000, സൂപ്പര്‍ 750, സൂപ്പര്‍ 500, സൂപ്പര്‍ 300 എന്നിങ്ങനെ മത്സരങ്ങള്‍ നടക്കും.