ഡിസംബറിലെ മഞ്ഞുറയുന്ന തണുപ്പുകളില്‍ ഉദിച്ചുയരുന്ന പൂര്‍ണ ചന്ദ്രനെയാണ് കോള്‍ഡ് മൂണ്‍ അഥവാ തണുത്ത ചന്ദ്രന് എന്നു വിളിക്കുന്നത്. എന്നാല്‍ ഇത്തവണത്തെ കോള്‍ഡ് ചന്ദ്രന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഈ ദശകത്തിലെ അവസാന പൂര്‍ണ ചന്ദ്രനാണ് നമുക്ക് കാണാന്‍ കഴിയുന്നത്. ഈ വര്‍ഷം ഡിസംബര്‍ പതിനൊന്ന് രാത്രി 10.42 നാണ് ദശകത്തിലെ അവസാനത്തെ പൂര്‍ണ ചന്ദ്രന് പൂര്‍ണ തിളക്കത്തില്‍ പ്രത്യക്ഷമായത്.
കോള്‍ഡ് മൂണ്‍, ഓക് മൂണ്‍, ലോങ് നൈറ്റ് മൂണ്‍, ഉദുവാപാ പോയ, തൃക്കാര്‍ത്തിക എന്നിങ്ങനെ പല പേരിലാണ് ഡിസംബറിലെ പൂര്‍ണ ചന്ദ്രനെ അറിയപ്പെടുന്നത്. ചൊവ്വാഴ്ച മുതല്‍ വെള്ളിയാഴ്ച രാവിലെ വരെയാണ് എല്ലാ വിധ സൗന്ദര്യത്തോടു കൂടി പൂര്‍ണ ചന്ദ്രനെ ആകാശത്ത് കാണാന്‍ കഴിയുക.
ശീതകാലത്തിന്റെ അവസാനം വരുന്ന പൂര്‍ണ ചന്ദ്രനായതിനാല്‍ യൂറോപ്പുകാര്‍ ലോങ് നൈറ്റ് മൂണ്‍ എന്ന് വിളിക്കുമ്പോള്‍ തണുത്തുറഞ്ഞ രാത്രികളില്‍ ഉദിക്കുന്നതിനാല്‍ കോള്‍ഡ് മൂണ്‍ എന്ന പേരിലും അറിയപ്പെടുന്നു. കോള്‍ഡ് മൂണിന് പിന്നില്‍ മറ്റൊരു ചരിത്രം കൂടിയുണ്ട്. ഇന്ത്യയുടെ അയല്‍ രാജ്യമായ ശ്രലങ്കയില്‍ നിന്നാണ് ആ ചരിത്രം ആരംഭിക്കുന്നത്.
ഡിസംബര്‍ മാസത്തിലെ പൗര്‍ണമി ദിനം ശ്രീലങ്കയില്‍ അവധിക്കാലമാണ്. മൂണ്‍ അഥവാ ചന്ദ്രനെ ശ്രീലങ്കയില്‍ അറിയപ്പെടുന്നത് പോയ, ഉപസ്ഥത പോയ അഥവാ സംഗമിത്ര ദിനം എന്നാണ് അറിയപ്പെടുന്നത്. ബിസി 288-ല്‍ അനുരാധപുരയില്‍ രാജകുമാരി സംഗമിത്ര ബോധി വൃക്ഷം വച്ചു പിടിപ്പിച്ച ദിനമാണ് സംഗമിത്രാ ദിനമായി ആചരിക്കുന്നത്. ശ്രീലങ്കയില്‍ ബുദ്ധന്റെ തത്വങ്ങള്‍ പ്രചരിപ്പിച്ചത് സംഗമിത്രയാണ്.അശോക ചക്രവര്‍ത്തിയുടെ ഇളയ മകളാണ് സംഗമിത്ര.
ഉത്തരേന്ത്യക്കാര്‍ ഒക്ടോബര്‍-നവംബര്‍ മാസത്തില്‍ കാര്‍ത്തിക മാസം ആഘോഷിക്കുമ്പോള്‍ ദക്ഷിണേന്ത്യക്കാര്‍ തൃക്കാര്‍ത്തിക(കാര്‍ത്തിക ദീപം)അഥവാ കാര്‍ത്തികൈ വിളക്കിടു (തമിഴ്നാട്) ആഘോഷിക്കുന്നത് ഡിസംബറിലെ പൗര്‍ണമി ദിനത്തിലാണ്. കേരളത്തിലേയും ശ്രീലങ്കയിലേയും ഹിന്ദു വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരാണ് പ്രധാനമായും വിളക്കുകളുടെ ആഘോഷമായ തൃകാര്‍ത്തിക ആഘോഷിക്കുന്നത്. ഈ വര്‍ഷം ഡിസംബര്‍ പത്തിനാണ് കാര്‍ത്തിക വിളക്ക് ആഘോഷം നടന്നത്.
ജനുവരിയിലെ ബ്ലഡ് മൂണ്‍, ഫെബ്രുവരിയിലെ സ്നോ മൂണിനും ശേഷം ഈ പതിറ്റാണ്ടിലെ അവസാനത്തെ പൂര്‍ണ ചന്ദ്രനാണ് വ്യാഴാഴ്ച പ്രത്യക്ഷമായത്. 2020 ജനുവരി 10-നാണ് അടുത്ത പൂര്‍ണ്ണചന്ദ്രനെ കാണാന്‍ കഴിയുക. ജനുവരിയിലെ പൂര്‍ണ ചന്ദ്രനെ വുള്‍ഫ് മൂണ്‍ എന്നാണ് അറിയപ്പെടുക.