ന്യൂഡല്‍ഹി: ഇന്തോ-പെസഫിക് മേഖലാ ചര്‍ച്ചകള്‍ക്കായി ഇന്തോനേഷ്യന്‍ വിദേശകാര്യമന്ത്രി ഇന്ത്യയിലെത്തി. രത്നോ എല്‍.പി. മര്സുദിയാണ് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയതെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഇന്ത്യാ- ഇന്തോനേഷ്യ ചര്‍ച്ച രണ്ടു ഘട്ടമായിട്ടാണ് നടക്കുന്നത്. ഇന്ത്യന്‍ മഹാസമുദ്രവുമായി ബന്ധപ്പെട്ട വ്യാപാരം-സുരക്ഷ എന്നീ വിഷയങ്ങളിലും 11-ാംമത് ഡല്‍ഹി ഡയലോഗ് എന്ന് പേരിട്ടിരിക്കുന്ന സമ്മേളനത്തിലും ഇന്തോനേഷ്യന്‍ വിദേശകാര്യ മന്ത്രി പങ്കെടുക്കും.
ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി ഇന്നു വൈകിട്ട് രത്നോ എല്‍.പി. മര്‍സുദി കൂടിക്കാഴ്ച നടത്തും. ഇതിന് പുറമേ വിവിധ വകുപ്പുകളുടെ രണ്ടു മന്ത്രിമാരുമായും ഹൈദരാബാദ് ഹൗസിലാണ് കൂടിക്കാഴ്ച നടക്കുക. തുടര്‍ന്ന് ഇരുരാജ്യങ്ങളുടേയും വിദേശകാര്യമന്ത്രിമാരുടെ സംയുക്ത ചര്‍ച്ചകള്‍ ആരംഭിക്കുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.