കൊച്ചി: സിനിമാ ലോക്കേഷനുകളില്‍ ലഹരി മരുന്ന് പരിശോധന തുടങ്ങി. രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന . സിനിമാലൊക്കേഷനുകളില്‍ വന്‍തോതില്‍ ലഹരി ഉപയോഗമുണ്ടെന്ന് സിനിമാ നിര്‍മാതാക്കളുടെ സംഘടന ആരോപിച്ചിരുന്നു. ലോക്കേഷനുകളില്‍ സൂക്ഷമപരിശോധന വേണമെന്നും സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെട്ട് നടപടി സ്വീകരിക്കണണമെന്നും സിനിമാ നിര്‍മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടിരുന്നു.
ഇത് അനുസരിച്ച് ലഭിച്ച നിര്‍ദേശപ്രകാരമാണ് സിനിമാ ലോക്കേഷനുകളില്‍ എക്സൈസ് സംഘം പരിശോധന നടത്തിയത്. കൊച്ചി കേന്ദ്രീകരിച്ചുള്ള ചില ലൊക്കേഷനുകളിലാണ് സംഘം പരിശോധന നടത്തിയത്. എന്നാല്‍ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് തെളിവുകളൊന്നും തന്നെ കണ്ടു പിടിക്കാന്‍ എക്സൈസ് സംഘത്തിന് കഴിഞ്ഞിട്ടില്ലെന്ന് അഡീഷണല്‍ കമ്മീഷ്ണര്‍ സാം ക്രിസ്റ്റി അറിയിച്ചു. വരുദിവസങ്ങളിലും പരിശോധനകള്‍ തുടരുമെന്ന് അദ്ദേഹം അറിയിച്ചു.