ഇടുക്കി: പീരുമേട് താലൂക്ക് ആശുപത്രിയില്‍ മൃതദേഹം പിക്കപ്പ് വാനില്‍ കൊണ്ടുപോയ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് കേസ് എടുത്തു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച ഏലപ്പാറ സ്വദേശിയായ രാജുവിന്റെ മൃതദേഹമാണ് അംബുലന്‍സ് കിട്ടാത്തതിനെ തുടര്‍ന്ന് പിക്കപ്പ് വാനില്‍ വീട്ടിലേക്ക് കൊണ്ടു പോയത്. ഡല്‍ഹി സ്വദേശിയുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കഴിഞ്ഞ മാസമായിരുന്നു സംഭവം. ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മൃതദേഹം കൊണ്ടു പോകാനായി ബന്ധുകള്‍ എത്തിയപ്പോഴാണ് ആശുപത്രി ആംബുലന്‍സ് മറ്റൊരു ഓട്ടം പോയിരിക്കുകയാണെന്ന വിവരം ലഭിച്ചത്. സമീപത്തെ ആശുപത്രികളിലും ഫയര്‍ഫോഴ്സിന്റെ ആംബുലന്‍സിനായും അന്വേഷിച്ചെങ്കിലും അതും ലഭ്യമായില്ല. തുടര്‍ന്ന് മൃതദേഹം പിക്കപ്പ് വാനില്‍ കൊണ്ടു പോകുകയായിരുന്നു.
മൃതദേഹം എത്രയും പെട്ടെന്ന് ആശുപത്രിയില്‍ നിന്ന് കൊണ്ടു പോകണമെന്നാവശ്യപ്പെട്ട് ഡോക്ടര്‍ ദേഷ്യപ്പെട്ടതായും ബന്ധുകള്‍ പറഞ്ഞു. ആശുപത്രിയില്‍ ആംബുലന്‍സുകള്‍ കുറവാണെന്ന കാര്യം ആരോഗ്യവകുപ്പിനെ പലവട്ടം അറിയിച്ചെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്.