യുണൈറ്റഡ് നാഷന്‍സ്: ഐക്യരാഷ്ട്രസഭയില്‍ പാകിസ്താനെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ. ആഗോളതലത്തില്‍ നടക്കുന്ന ഭീകരാക്രമണങ്ങളിലെല്ലാം തന്നെ പാകിസ്താന്റെ കാല്‍പ്പാദം പതിഞ്ഞിട്ടുണ്ടെന്ന് ഇന്ത്യ പറഞ്ഞു. ജമ്മു കശ്മീര്‍, പൗരത്വ ബില്‍ എന്നീ വിഷയങ്ങള്‍ പാകിസ്താന് സഭയില്‍ ഉന്നയിച്ചതിനെ വിമര്‍ശിച്ചായിരുന്നു ഇന്ത്യയുടെ പരാമര്‍ശം.
നിരപരാധികളായ ജനങ്ങളെ കൊന്നൊടുക്കാന്‍ ഭീകരര്‍ക്ക് പരിശീലനം നല്കുന്ന രാജ്യമാണ് പാകിസ്താന്. ഭീകരര്‍ അവിടെ സുരക്ഷിതരാണ്. സമാധാനം ഉണ്ടാകാണമെങ്കില്‍ പരസ്പര സഹകരണമാണ് ആവശ്യം. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഇതിനെ നിസാരവത്കരിക്കാന്‍ സാധിക്കില്ല. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥയായ പൗലോമി ത്രിപാതി സഭയില്‍ വ്യക്തമാക്കി.
ഐക്യരാഷ്ട്രസഭയിലെ പാകിസ്താന്റെ സ്ഥിരം പ്രതിനിധിയായ മുനീര്‍ അക്രം നടത്തിയ പ്രസംഗത്തിന്റെ ഭൂരിഭാഗവും ഇന്ത്യയേയും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളേയും കുറിച്ചുള്ളതായിരുന്നു. ജമ്മു കശ്മീര്‍, ആര്‍ട്ടിക്കിള്‍ 370, പൗരത്വ ഭേദഗതി ബില്‍, ദേശീയ പൗരത്വ രജിസ്റ്റര്‍, അയോധ്യ വിധി തുടങ്ങിയ വിഷയങ്ങളാണ് മുനീര്‍ അക്രം സഭയില്‍ ഉന്നയിച്ചത്.
രൂക്ഷമായ ഭാഷയിലാണ് ഇന്ത്യ ഇതിനു മറുപടി പറഞ്ഞത്. അന്താരാഷ്ട്ര തലത്തില്‍ ഭീകരത പ്രോത്സാഹിപ്പിക്കുന്ന പാകിസ്താന് കുട്ടികള്‍ക്കും യുവാക്കള്‍ക്കും പുസ്തകങ്ങള്‍ക്ക് പകരം തോക്കുകളാണ് വെച്ചുകൊടുക്കുന്നതെന്ന വിമര്‍ശനമാണ് ഇന്ത്യ മുന്നോട്ടുവെച്ചത്. കൊടുംവിഷമുള്ള ഭീകരരെ കയറ്റി അയച്ച് പാകിസ്താന് ആഗോള സമാധാനം തകര്‍ക്കുകയാണ്. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളില്‍ അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് പാകിസ്താന് ഉന്നയിക്കുന്നതെന്നും പൗലോമി ത്രിപാതി വ്യക്തമാക്കി.