തിരുവനന്തപുരം: 24 -ാമത് അന്താരാഷ്ട്ര ചലചിത്ര മേളയ്ക്ക് സമാപനം. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. മികച്ച സംവിധായകനുള്ള സുവര്‍ണചകോരം ജാപ്പനീസ് ചിത്രം ‘ ദേ സേ നതിങ്ങ് സ്റ്റെയ്സ് ദ സേം’ ന് ലഭിച്ചു .
മികച്ച സംവിധായകനുള്ള രജതചകോരം ബ്രസീലിന് സംവിധായകന് അലന് ഡെബോര്ട്ടിന് ലഭിച്ചു, ചിത്രം പാക്കറേറ്റ്. ഡോ ബിജുവിന്റെ വെയില്‍മരങ്ങള്‍ മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്കാരത്തിന് അര്‍ഹമായി. മലയാള ചലചിത്രം ജെല്ലിക്കെട്ട് പ്രേക്ഷക പുരസ്കാരം നേടി. ചിത്രത്തിന്റെ സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരിക്ക് പ്രത്യേക പരാമര്‍ശവും ലഭിച്ചു. ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം അര്‍ജന്റീനിയന്‍ സംവിധായകന് ഫെര്‍നാഡോ സോലാനസിനാണ് ലഭിച്ചത്.