തിരുവനന്തപുരം: ബിവറേജസ് കോര്പ്പറേഷന് ഔട്ട്ലറ്റുകളിലെത്തുന്ന ഉപയോക്താക്കളുടെ പ്രായം രേഖപ്പെടുത്താനുള്ള നീക്കം ഉപേക്ഷിച്ചു. മദ്യം വാങ്ങാനെത്തുന്നവരുടെ പ്രായം അറിയാന്‍ 14,15 തീയതികളില്‍ സര്‍വേ നടത്താനായിരുന്നു കോര്പ്പറേഷന് എംഡിയുടെ നിര്‍ദേശം. എന്നാല്‍ ജീവനക്കാര്‍ക്കിടയില്‍ എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലാല്‍ സര്‍വേ മാറ്റിയതെന്നാണ് വിവരം.
മദ്യം വാങ്ങാനെത്തുന്നവരുടെ പ്രായം ചോദിക്കുന്നത് പ്രായോഗികമല്ലെന്നാണ് ജീവനക്കാരുടെ വാദം. അതേസമയം സര്‍വേ മാറ്റിയതിന്റെ കാരണത്തെക്കുറിച്ച് പ്രതികരിക്കാന്‍ അധികൃതര്‍ തയ്യാറായില്ല.
ഔട്ട്ലറ്റുകളിലെത്തുന്ന ഉപയോക്താക്കളില്‍ നിന്ന് ജീവനക്കാര്‍ വിവരം ശേഖരിക്കണമെന്നായിരുന്നു സര്‍ക്കുലര്‍. രാവിലെ 10 മുതല്‍ രാത്രി 9 വരെയുളള 11 മണിക്കൂര്‍ സമയത്താണ് വിവരശേഖരണം നടത്താന്‍ നിര്‍ദേശിച്ചിരുന്നത്. 11 മണിക്കൂറിനെ ഒരു മണിക്കൂര്‍ വീതമുള്ള സ്ലോട്ടുകളായി വിഭജിച്ചാണ് കണക്ക് രേഖപ്പെടുത്തേണ്ടതെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിരുന്നു.