UAE

അബുദാബിയിൽ ഇൻഷുറൻസ് പരിരക്ഷയുണ്ടോയെന്ന് നോക്കാതെ രോഗികൾക്ക് അടിയന്തര സാഹചര്യങ്ങളിൽ ചികിത്സ ലഭ്യമാകും.

ഇൻഷുറൻസ് പരിരക്ഷയില്ലാത്ത രോഗികൾക്കും  അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ ചികിത്സ നൽകണമെന്ന്  ആശുപത്രികൾക്ക് അബുദാബി ആരോഗ്യവകുപ്പ് നിർദേശം നൽകി.എമിറേറ്റിലെ മുഴുവൻ സർക്കാർ, സ്വകാര്യ ആശുപത്രികൾക്കും ആരോഗ്യവകുപ്പ് ഇതുസംബന്ധിച്ച സർക്കുലർ നൽകി. പണത്തിന്റെ പേരിൽ രോഗികൾക്ക് ചികിത്സ നിഷേധിക്കാനോ, വൈകിപ്പിക്കാനോ പാടില്ല. അബുദാബിയിലെ മുഴുവൻ ആരോഗ്യകേന്ദ്രങ്ങളും അടിയന്തര സാഹചര്യത്തിലെത്തുന്ന രോഗികളെ ഇൻഷുറൻസ് കവറേജ് പരിഗണിക്കാതെ പ്രവേശിപ്പിക്കാൻ ബാധ്യസ്ഥരാണ്.വർഷങ്ങളായി  അടിയന്തര സാഹചര്യങ്ങളിൽ ചികിത്സ നൽകണമെന്ന നിയമം അബുദാബിയിൽ നിലവിലുണ്ടെങ്കിലും ഇനി മുതൽ  കൂടുതൽ കർശനമാക്കാനാണ് ആരോഗ്യവകുപ്പിന്റെ  തീരുമാനം.

2 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close