Kerala

എത്തിപ്പെട്ടത് കാട്ടാനയുടെ മുന്നില്‍; യുവാക്കളെ തന്ത്രപരമായി രക്ഷപ്പെടുത്തി ടിപ്പര്‍ ഡ്രൈവര്‍; വൈറലായി ദൃശ്യങ്ങള്‍

മേട്ടുപ്പാളയം: കാട്ടാനയുടെ മുന്നില്‍ പെട്ട ബൈക്ക് യാത്രക്കാരെ രക്ഷപ്പെടുത്തുന്ന ടിപ്പര്‍ ലോറിക്കാരന്റെ ദൃശ്യങ്ങളാണ് സാമൂഹ്യമാദ്ധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്. കോത്തഗിരി – മേട്ടുപ്പാളയം റോഡില്‍ ഇരുചക്ര വാഹന യാത്രികര്‍ പാഞ്ഞെത്തിയത് ഒരു കാട്ടാനയുടെ മുന്നിലേക്കായിരുന്നു. കോത്തഗിരി റോഡിലെ കുഞ്ചപ്പന ഫോറസ്റ്റ് ചെക്‌പോസ്റ്റന് അരികിലായിരുന്നു സംഭവം.

റോഡിലൂടെ വളരെ ശാന്തനായി നടക്കുന്നതിനിടെയാണ് ബൈക്ക് യാത്രികര്‍ ആനയുടെ മുന്നില്‍ പെടുന്നത്. ആനയെ കണ്ടെതോടെ ഭയപ്പെട്ട ഇവര്‍ ബൈക്കില്‍ നിന്നും താഴെ വീണു. ഉടന്‍ ആന ഇവര്‍ക്കരികിലേക്ക് നടന്നടുക്കാന്‍ തുടങ്ങി. ജീവന്‍ നഷ്ടമാകും എന്ന അവസ്ഥയിലെത്തി പകച്ച് നിന്ന സമയത്താണ് ദൈവദൂതനെ പോലെ ടിപ്പര്‍ ഡ്രൈവര്‍ എത്തുന്നത്.

ബൈക്കില്‍ നിന്നും വീണ യുവാക്കള്‍ ഉടന്‍ ലോറിയുടെ പിന്നില്‍ ഒളിക്കാന്‍ നോക്കി. പക്ഷെ ആന ഇവര്‍ക്കടുത്തേക്ക് വരാന്‍ തുടങ്ങി. എന്നാല്‍ സമയോചിതമായ ഇടപെടലിലൂടെ യാത്രക്കാരെ ടിപ്പര്‍ ഡ്രൈവര്‍ രക്ഷിച്ചു. ആനയ്ക്കും യാത്രക്കാര്‍ക്കും ഇടയില്‍ ലോറി കൊണ്ടിട്ടാണ് ഇയാള്‍ ഇവരെ രക്ഷപ്പെടുത്തിയത്.

ഉടന്‍ തന്നെ ഇവര്‍ ബൈക്ക് എടുത്ത് രക്ഷപ്പെടുകയായിരുന്നു. ആത്മധൈര്യം കൈവെടിയാതെ പ്രവര്‍ത്തിച്ച ടിപ്പര്‍ ഡ്രൈവറെ അഭിനന്ദിക്കുകയാണ് സാമൂഹ്യമാദ്ധ്യമങ്ങള്‍ ഇപ്പോള്‍.

125 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close