കുവൈറ്റ് സിറ്റി – പ്രവാസി ലീഗൽ സെൽ – കുവൈറ്റ് ചാപ്റ്റർ, അബ്ബാസ്സിയ ഐ എ സി സി ഹാളിൽ വെച്ച് അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം ആചരിച്ചു.
മനുഷ്യാവകാശ സംരക്ഷക ഹദീൽ ബുക്രൈസ് പരിപാടി ഉദ്ഘാടനം ചെയ്തു.അഭിഭാഷകൻ യൂസഫ് ഖാലിദ് അൽ മുത്തേരി മുഖ്യാതിഥിയായിരുന്നു. പ്രവാസി ലീഗൽ സെൽ-കുവൈറ്റ് ചാപ്റ്റർ കൺട്രി ഹെഡ് ബാബു ഫ്രാൻസിസ് അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി ബിജു സ്റ്റീഫൻ സ്വാഗതം പറഞ്ഞു. അന്തർദേശീയ മനുഷ്യാവകാശ ദിനാചരണവും അന്ത:സത്തയും” എന്ന വിഷയത്തില്‍ ഹദീൽ ബുക്രൈസ് സംസാരിച്ചു. അഭിഭാഷകൻ യൂസുഫ് ഖാലിദ് അൽ മുത്തേരി ഇന്ത്യക്കാർ നേരിടുന്ന പ്രശ്നങ്ങൾക്കു നിയമപരമായ മറുപടി നൽകി. ട്രഷററും പ്രോഗ്രാം കൺവീനറുമായ ഷൈനി ഫ്രാങ്ക് പരിപാടിയുടെ മുഖ്യ ഏകോപനം നിർവഹിച്ചു. ചാപ്റ്റർ കോർഡിനേറ്റർ അനിൽ മൂടാടി നന്ദി അറിയിച്ചു.