കുവൈറ്റ് സിറ്റി : റൈറ്റേഴസ് കാപ്പിറ്റൽ ഇൻറർനാഷണൽ ഫൗണ്ടേഷന്റെ കുവൈറ്റ് റിജീയണൽ ഡയറക്ടറായി വിഭീഷ് തിക്കോടി നിയമിതനായി. ഇറ്റലി ആസ്ഥാനമായി 57 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന എഴുത്തുകാരുടെ സംഘടനയാണ് റൈറ്റേഴസ് കാപ്പിറ്റൽ ഇൻറർനാഷണൽ ഫൗണ്ടേഷന്. സാഹിത്യത്തിലൂടെ ആഗോള സമാധാനവും ഐക്യവും ശക്തിപ്പെടുത്തി മാനവിക മൂല്യങ്ങളെ ലോകമെമ്പാടും വ്യാപിപ്പിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം. കവി, എഴുത്തുകാരൻ തുടങ്ങിയ വിവിധ മേഖലകളില്‍ പ്രവർത്തിക്കുന്ന വിഭീഷ് തിക്കോടി മൂന്ന് കൃതികളുടെ രചയിതാവാണ്. നാഷണൽ ഹ്യൂമൻ റൈറ്റസ് ആന്റ് ഹ്യൂമാനിറ്റേറിയൻ ഫെഡേറേഷന്റെ മഹാത്മ ഗാന്ധീ ബുക്ക് ഫോർ സ്പെഷൽ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. അക്ഷരമുദ്ര ഗ്ലോബൽ കോർഡിനേറ്റർ, സെൻററർ ഫോർ ഇന്ത്യ സ്റ്റഡീസ് ഉപദേശക സമിതി അംഗം എന്നീ ചുമതലകളും നിർവ്വഹിക്കുന്നുണ്ട്.