റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിലെ നാലാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. ആകെയുള്ള 81 സീറ്റുകളില്‍ 15 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. 23 വനിതകള്‍ ഉള്‍പ്പെടെ 221 പേരാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.
സംസ്ഥാന തൊഴില്‍ മന്ത്രി രാജ് പാലിവാര്, റവന്യൂ മന്ത്രിവ അമര്‍ കുമാര്‍ ബൗറി എന്നിവരാണ് നാംലാം ഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖര്‍. ജാമുവ, ബഗോദര്‍, ഗിരിദിഹ്, ദുമ്രി,തുണ്ടി എന്നിവിടങ്ങളില്‍ രാവിലെ ഏഴു മുതല്‍ വൈകീട്ട് മൂന്നുവരെയും ബാക്കിയുള്ള മണ്ഡലങ്ങളില്‍ 5 മണിവരെ വോട്ടെടുപ്പ് നടക്കും.
ആദ്യ ഘട്ടത്തില്‍ 13-ഉം രണ്ടാം ഘട്ടത്തില്‍ 20-ഉം മൂന്നാം ഘട്ടത്തില്‍ 17-ഉം സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. അഞ്ചാം ഘട്ടത്തില്‍ 16 സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടക്കും. ഡിസംബര്‍ 20-നാണ് അഞ്ചാം ഘട്ട വോട്ടെടുപ്പ് നടക്കുക. ഡിസംബര്‍ 23-ന് ഫലപ്രഖ്യാപനം.
2020 ജനുവരി അഞ്ചിനാണ് നിലവിലെ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നത്. 2014 ല്‍ 35 സീറ്റ് സ്വന്തമാക്കിയ ബിജെപി സഖ്യകക്ഷിയായ ഓള് ജാര്‍ഖണ്ഡ് സ്റ്റുഡന്റ് യൂണിയന്റെ (എജെഎസ്യു) പിന്തുണയോടെയാണ് അധികാരത്തിലെത്തിയത്. 17 സീറ്റാണ് എജെഎസ്യുവിന് ഉള്ളത്.
വോട്ടെടുപ്പ് തുടങ്ങി അടുത്ത മണിക്കൂറില്‍ തന്നെ സമ്മതിദാനം രേഖപ്പെടുത്തുന്നതിനായി നിരവധി പേരാണ് എത്തിയത്.ആദ്യ രണ്ടു ഘട്ടത്തിലും കമ്മ്യൂണിസ്റ്റ് ഭീകരര്‍ ആക്രമണം നടത്തിയിരുന്നു. കനത്ത സുരക്ഷയാണ് പോളിങ്ങ് സ്റ്റേഷനില്‍ ഏര്‍പ്പെടുത്തിയത്.