കുവൈറ്റ് സിറ്റി – രാഹുലിന്റെ റേപ് ഇന്ത്യ പരാമര്‍ശത്തില്‍ പ്രവാസികളും പ്രതിഷേധിക്കുന്നു. കുവൈറ്റില്‍ ഭാരതീയ പ്രവാസി പരിഷതിന്റെ വനിതാ വിഭാഗം “സ്ത്രീ ശക്തി” സെൻട്രൽ കമ്മിറ്റിയാണ് പ്രതിഷേധയോഗം സംഘടിപ്പിച്ചത്. ഭാരതീയ സംസ്കാരത്തെയും ഭാരത സ്ത്രീത്വത്തെയും അപമാനിക്കുന്ന പരാമർശമാണ് കോൺഗ്രസ്സ് നേതാവ് നടത്തിയത്. ഭാരതസ്ത്രീകളെ ഒന്നടങ്കം ആക്ഷേപിച്ച രാഹുല്‍ ഈ വിഷയത്തിൽ മാപ്പ് പറയണമെന്നും യോഗം ആവശ്യപ്പെട്ടു. സ്ത്രീ ശക്തി പ്രസിഡന്റ് ശ്രീകലാ ദിലീപ്, ചന്ദ്രിക രവികുമാർ, ആതിരസുഗേഷ്, റാണിഗോപൻ, ശാലിനിദിജേഷ്, സിന്ധു സുരേന്ദ്രൻ, ശ്രീവിദ്യാ വേണു, ലതാ മധുകുമാർ തുടങ്ങിയവർ സംസാരിച്ചു. അഡ്വ. വിദ്യസുമോദ് അധ്യക്ഷയായ യോഗത്തില്‍ രമ്യാധനീഷ് സ്വാഗതവും രാധികരാജേന്ദ്രൻ നന്ദിയും പറഞ്ഞു.