ഗണപതി ഹോമത്തോടെയാണ് മണ്ഡലപൂജ മഹോത്സവത്തിന് മസ്ക്കറ്റ് ദാർസേത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ തുടക്കമായത്. തുടർന്ന് പഞ്ചവാദ്യം, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ പുഷ്പാഭിഷേകം, പടിപൂജ, തുടങ്ങിയ ചടങ്ങുകൾ നടന്നു. രമേഷ് നാരായണന്റെ നേതൃത്വത്തിലുള്ള ഭജനയും ചടങ്ങിനു മാറ്റുകൂട്ടി.ചടങ്ങിൽ തിച്ചൂർ സുരേന്ദ്രന്റെ ശിഷ്യന്മാർ പഞ്ചവാദ്യത്തിൽ അരങ്ങേറ്റം കുറിച്ചു. തുടർന്ന് ഹരിവരാസനം പാടി നടയടച്ച് ചടങ്ങുകൾക്ക് അവസാനം കുറിച്ചു.ആയിരക്കണക്കിന് ഭക്തരാണ് മഹോത്സവത്തിൽ പങ്കെടുത്തത്. പങ്കെടുത്ത എല്ലാവർക്കും മഹാപ്രസാദവും നൽകി.നിരവധി വർഷങ്ങളായി മസ്ക്കറ്റ് അയ്യപ്പസേവാ സമിതിയുടെ ആഭിമുഖ്യത്തിൽ മണ്ഡലപൂജ മഹോത്സവം സംഘടിപ്പിക്കുന്നുണ്ട്
Reporter –Abudhabi