ദേശീയ ദിനത്തോട് അനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ച ചടങ്ങുകളിൽ ആയിരങ്ങളാണ് പങ്കെടുത്തത്. രാജ്യത്തെ പ്രധാന സ്ഥലങ്ങളും കെട്ടിടങ്ങളും വർണ വിളക്കുകൾ കൊണ്ട്ലങ്കരിച്ചിരിക്കുകയാണ് . പ്രതികൂല കാലാവസ്ഥയിലും നൂറുകണക്കിന് പേരാണ് ദീപാലങ്കാരങ്ങൾ കാണാനായിയെത്തുന്നത്. സ്വദേശികൾക്കും പ്രവാസികൾക്കുമൊപ്പം ഇതരഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരും ആഘോഷങ്ങളിൽ പങ്കെടുത്തു. ഇസ ബിൻ സൽമാൻ അൽ ഖലീഫ ബഹ്റൈന്റെ അമീറായി സ്ഥാനാരോഹണം ചെയ്തതിന്റെ സ്മരണാർത്ഥമാണ് ഡിസംബർ 16 ദേശീയ ദിനമായി ആഘോഷിക്കുന്നത്.