ശ്രീ മുത്തപ്പന് സേവാ സംഘത്തിന്റെ നേതൃത്വത്തിൽ ഇസ ടൗണിലെ ഇന്ത്യന്‍ സ്കൂള്‍ അങ്കണത്തിൽ ജഷന്മാള് ഓഡിറ്റോറിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ മടപ്പുരയിലാണ് മഹോത്സവം സംഘടിപ്പിച്ചത്.മുത്തപ്പനെ കാണാൻ ആയിരക്കണക്കിന് ഭക്തരാണ് എത്തിയത്.മുത്തപ്പന്റെ മൂലസ്ഥാനമായ കുന്നത്തൂർ പാടിയിൽ നിന്നുള്ള മടയനാണ് മനോഹരമായി സജ്ജമാക്കിയ മടപ്പുരയിൽ ഭക്കർക്ക് അനുഗ്രഹമേകിയത്.മഹോത്സവത്തോടനുബന്ധിച്ച് വാദ്യമേള മടക്കമുള്ള വിവിധ കലാപരിപാടികളും അരങ്ങേറി. സുനേഷ് .കെ, റിതിന് രാജ്,സേതുരാജ് കടയ്ക്കല്‍, അനില്‍ കുമാര്‍, അജിത് കുമാര്‍ കെ.എം , ശ്രീജിത്ത്, അരുണ്‍കുമാര്‍ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
—