കുവൈറ്റ് സിറ്റി : നായർ സർവീസ് സൊസൈറ്റി കുവൈറ്റിലെ മൂന്ന് കരയോഗങ്ങള്‍ സംയുക്തമായാണ് കുടുംബസംഗമം സംഘടിപ്പിച്ചത്. അബ്ബാസിയ, ഫര്‍വ്വാനിയ, ഷര്‍ഖ് എന്നീ കരയോഗങ്ങള്‍ ചേര്‍ന്ന് അബ്ബാസിയ ആർട്സ് സർക്കിളിൽ നടന്ന സംഗമം അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച കലാപരിപാടികള്‍ കൊണ്ട് വർണ്ണാഭമായിരുന്നു.
ധ്വനി 2019 എന്ന പേരില്‍ നടന്ന കുടുംബസംഗമത്തില്‍ എത്തിച്ചേര്‍ന്ന ജനബാഹുല്യം സംഘാടന മികവ് വിളിച്ചോതുന്നതായിരുന്നു.അബ്ബാസിയ കോര്‍ഡിനേറ്റര്‍ കെ.പി.ശ്രീനിവാസന് സ്വാഗതം പറഞ്ഞ ചടങ്ങ് പ്രസിഡന്റ് പ്രസാദ് പത്മനാഭന് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സജിത്ത് സി നായര്‍, ട്രഷറര്‍ ഹരികുമാര്‍, ജോയിന്റ് സെക്രട്ടറി അനീഷ് പി നായര്‍,വൈസ് പ്രസിഡന്റ് ജയകുമാര്‍, വനിതാസമാജം കണ്‍വീനര്‍ ഡോ. മഞ്ജുഷ രാജേഷ്, ഫര്‍വ്വാനിയ ഏരിയ കോര്‍ഡഡിനേറ്റര്‍ ബിജുമോന്, ഷര്‍ഖ് ഏരിയ കോര്‍ഡിനേറ്റര്‍ മധു വെട്ടിയാര്‍, എന്നിവര്‍ സാംസ്കാരിക സമ്മേളനത്തില്‍ സംസാരിച്ചു. എന്‍.എസ്.എസ്.കുവൈറ്റ് പുറത്തിറക്കിയ കലണ്ടറിന്റെ പ്രകാശനം ഹരി വി പിള്ള യൂണിമണി കുവൈറ്റ് മേധാവി രഞ്ദിത്ത് പിള്ളയ്ക്ക് നല്കി പ്രകാശനം ചെയ്തു. രാജാ രവിവർമ്മയുടെ എണ്ണഛായാചിത്രങ്ങളടങ്ങിയ കലണ്ടർ സൗജന്യമായി അതാത് കരയോഗങ്ങള്‍ വഴി വിതരണം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു.
ധ്വനി 2019ന് നേതൃത്വം നല്കിയ ഗുണപ്രസാദിനെയും കലാപരിപാടികള്‍ അവതരിപ്പിച്ച കലാകാരന്മാരെയും ചടങ്ങില്‍ ആദരിച്ചു. അബ്ബാസിയ ഏരിയ ജോയിന്റ് കോര്‍ഡിനേറ്റര്‍ രാജേഷ് നന്ദി അറിയിച്ചു.