കുവൈറ്റ് സിറ്റി : 21 വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലേക്കു മടങ്ങുന്ന മാവേലിക്കര അസോസിയേഷൻ കുവൈറ്റ് മുൻ ജനറൽ സെക്രട്ടറി സുപാൽ കൃഷ്ണൻകുട്ടിക്കു അസോസിയേഷൻ യാത്രയയപ്പു നൽകി. സംഘടനയുടെ മൊമെന്റോ രക്ഷാധികാരികളായ ബിനോയ് ചന്ദ്രനും, സണ്ണി പത്തിച്ചിറയും ചേർന്ന് നൽകി. വൈസ് പ്രസിഡണ്ട് അനിൽ വള്ളികുന്നം, ജനറൽ സെക്രട്ടറി സുന്ദരേശൻ പിള്ള എക്സിക്യൂട്ടീവ് അംഗം ശശി വലിയകുളങ്ങര എന്നിവർ പങ്കെടുത്തു. കൊമേർഷ്യൽ ബാങ്ക് ജീവനക്കാരനായ
സുപാൽ മാവേലിക്കര അസോസിയേഷന് നൽകിയ സംഭാവന നേതാക്കൾ സ്മരിച്ചു. മുന്നോട്ടുള്ള പാതയിൽ എല്ലാ ഐശ്വര്യങ്ങളും സംഘടന നേർന്നുകൊണ്ട് യോഗം അവസാനിച്ചു.
—