കുവൈറ്റ് സിറ്റി : വിശ്വകർമ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജുക്കേഷൻ പതിനഞ്ചാം വാർഷികാഘോഷം
വിശ്വകല – 2019 സംഘടിപ്പിച്ചു. സാസ്കാരിക സമ്മേളനം ഐ.എസ്. കെ. കുവൈത്ത് ചാപ്റ്റർ പ്രസിഡൻറ് ജയകൃഷ്ണ കുറുപ്പ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
വോയ്സ് പ്രസിഡൻറ് ഷനിൽ വെങ്ങളത്ത് അധ്യക്ഷത വഹിച്ചു. വോയ്സ് രക്ഷാധികാരി പി.ജി.ബിനു, ഡോക്ടർ സരിത പൂമരത്തിൽ, വോയ്സ് വനിതാവേദി പ്രസിഡൻറ് ഉഷാലക്ഷ്മി,വോയ്സ് ഓർഗനൈസിങ് സെക്രട്ടറി എം.ജി.റെജിമോൻ എന്നിവർ സംസാരിച്ചു. തോമസ് ചാണ്ടി എം.എൽ.എയുടെ നിര്യാണത്തിൽ ചടങ്ങില്‍ അനുശോചനം രേഖപ്പെടുത്തി. സുവനീർ ഡോക്ടർ സരിത പൂമരത്തിന് നൽകി സുവനീർ കൺവീനർമാരായ എം.സുനിൽകുമാർ, ജോഷി ബാലൻ എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു .
അംഗങ്ങളുടെ മക്കളിൽ എസ്. എസ്. എൽ. സി. പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് ഉപഹാരങ്ങൾ നൽകി. മിമിക്രി താരങ്ങളായ കണ്ണൻ സാഗർ, അനു മൂവാറ്റുപുഴ തുടങ്ങിയവരും ജയചന്ദ്രൻ കടന്പനാടും പൊലിക നാടൻപാട്ട് കൂട്ടം കുവൈത്തും ചേർന്ന് അവതരിപ്പിച്ച പരിപാടികളും അരങ്ങേറി. പ്രോഗ്രാം ജനറൽ കൺവീനർ കെ.വി.ഷാജി സ്വാഗതവും ട്രഷറർ ജോയ് നന്ദനം നന്ദിയും പറഞ്ഞു.