ദുബായ്: ദുബായ് വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്. പട്ടാമ്പി സ്വദേശി രോഹിത് കൃഷ്ണകുമാര്‍(19), ശരത്കുമാര് (21) എന്നിവരാണ് മരിച്ചത്. ഇരുവരും നേരത്തെ ദുബായ് ഡിപിഎസില്‍ സഹപാഠികളായിരുന്നു.
ദുബായിലെ പഠനത്തിന് ശേഷം വിദേശത്തേയ്ക്ക് ഉപരിപഠനത്തിന് പോയ ഇരുവരും ക്രിസ്മസ് അവധിക്ക് ദുബായിലുള്ള രക്ഷിതാക്കളുടെ അടുത്തേക്ക് വന്നതായിരുന്നു. ശരത് അമേരിക്കയിലും രോഹിത്ത് യുകെയിലുമാണ് ഉപരിപഠനം നടത്തിക്കൊണ്ടിരിക്കുന്നത്.
ബുധനാഴ്ച പുലര്‍ച്ചെ രോഹിത്തിനെ താമസസ്ഥലത്തേയ്ക്ക് കൊണ്ട് വിടാന്‍ പോകുന്നതിനിടയിലായിരുന്നു ഇരുവരും അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ രണ്ട് പേരും തത്ക്ഷണം മരിച്ചു.