ദമ്മാം: പിടികിട്ടാപ്പുള്ളികളായ രണ്ട് ഭീകരരെ സൗദി സുരക്ഷാ സേന വധിച്ചു. ബുധനാഴ്ച ഉച്ചയോടെ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. ഭീകര കേസുകളുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിക്കുന്ന രണ്ട് പിടികിട്ടാപുള്ളികള്‍ ദമ്മാം സിറ്റിക്കടുത്തുള്ള അല്‍അനൂദ് ഭാഗത്തെ് വെച്ചാണ് സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഭീകരവാദികളെ കുറിച്ചുള്ള വിവരങ്ങള്‍ അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല.
അധികൃതരില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് അല്‍അനൂദ് ഏരിയയില്‍ നിന്നുള്ള ഒരു സ്വദേശിയുടെ വീട് ഭീകരര്‍ സുരക്ഷിത താവളമാക്കി കഴിയുകയായിരുന്നു. ഇത് സംബന്ധിച്ച വിവരം സുരക്ഷാ വിഭാഗം അറിയിക്കുകയും പിടികൂടാനായി സ്ഥലത്തെത്തുകയും ചെയ്തു. എന്നാല്‍ ഭീകരര്‍ സേനയ്ക്ക് നേരെ വെടിവെപ്പ് നടത്തുകയായിരുന്നു. ഇതിനിടെ സുരക്ഷാ സേന തിരിച്ച് വെടിയുതിര്‍ത്തപ്പോഴാണ് രണ്ട് ഭീകരരരും കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.