കുവൈറ്റ് സിറ്റി : കുവൈത്തിലെ കണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസ്സോസിയേഷൻ 2020 പ്രവർത്തന വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഫോക് പ്രസിഡന്റ് കെ. ഓമനക്കുട്ടൻ, ഫോക് ഉപദേശസമിതിയംഗങ്ങളായ പ്രവീൺ അടുത്തില, അനിൽ കേളോത്ത്, പ്രശാന്ത് കരുണാകരൻ എന്നിവർ നിയന്ത്രിച്ച ജനറൽ ബോഡി യോഗം ഫോക് ഉപദേശക സമിതിയംഗം ബി.പി സുരേന്ദ്രൻ ഉത്ഘാടനം ചെയ്തു.
ജനറൽ ബോഡി യോഗം പ്രസിഡന്റായി ബിജു ആന്റണി, ജനറൽ സെക്രട്ടറിയായി സലിം എം.എൻ, ട്രഷററായി മഹേഷ് കുമാർ, ജോ. ട്രഷററായി ഗിരിമന്ദിരം ശശികുമാർ, വൈസ് പ്രസിഡന്റുമാരായി സാബു ടി.വി, ബാലകൃഷ്ണൻ ഇ.വി, വിനോജ് കുമാർ.കെ എന്നിവരെയും സെക്രട്ടറിമാരായി ശ്രീഷിൻ എം.വി (അഡ്മിൻ), ലിജീഷ് പി (മെമ്പർഷിപ്പ്), രാജേഷ് എ.കെ (സ്പോർട്സ്), രാജീവ് എം.വി (ആർട്സ്), ഹരി കെ. നമ്പ്യാർ (ചാരിറ്റി) എന്നിവരെയും 13 അംഗ കേന്ദ്രക്കമ്മിറ്റിയംഗങ്ങളെയും തിരഞ്ഞെടുത്തു. മെന്പർഷിപ്പ് സെക്രട്ടറി ശ്രീഷിൻ സ്വാഗതം ആശംസിച്ച ചടങ്ങിന് ജനറൽ സെക്രട്ടറി സലിം എം.എൻ നന്ദി രേഖപ്പെടുത്തി.