ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിഭാഗം ഒരു ഇടവേളക്ക് ശേഷം മുഴുനീള നാടകവുമായി മസ്കറ്റിലെ നാടക വേദിയില്‍ വീണ്ടും സജീവമാകുന്നു.
എന്‍ ശശിധരന് രചിച്ച “അടുക്കള” എന്ന നാടകത്തിനു രംഗാവിഷ്കാരമൊരുക്കുന്നത് മസ്കറ്റിലെ പ്രശസ്ത നാടക പ്രവര്ത്തകന് പത്മനാഭന് തലോറയാണ്. ഷീനയും സുനില്‍ ദത്തും മുഖ്യ വേഷമിടുന്ന നാടകം ഈ വരുന്ന ജനവരി മൂന്നിന് അല്‍ ഫെലാജ് ഹോട്ടലിലെ ഗ്രാന്‍ഡ് ഹാളിൽ അരങ്ങേറുമെന്ന് സംഘടകർ അറിയിച്ചു . ഒമാനിലെ കേരള വിങ് പ്രവർത്തകരായ നടീനടൻമാർ മാത്രമാണ് “അടുക്കള” യിൽ വേഷമിടുന്നത്. പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ പി എം ജാബിർ , നാടക സംവിധായകൻ പത്മനാഭൻ തലോറ, സന്തോഷ് കുമാർ, റെജു മറക്കാത്ത്, മോഹൻ കരിവെള്ളൂർ, പ്രസാദ്, സജേഷ് കുമാർ, നിശാന്ത് തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു